'ലോകത്തിലെ ഏറ്റവും സൗമ്യനായ ജഡ്ജ്'; ജസ്റ്റിസ് ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു
ന്യൂഡല്‍ഹി: ലോകത്തിലെ തന്നെ ഏറ്റവും സൗമ്യനായ ജഡ്ജ് എന്ന നിലയില്‍ പ്രശസ്തനായ വ്യക്തി ജസ്റ്റിസ് ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു. 88 വയസ്സായിരുന്നു. 'പാന്‍ക്രിയാറ്റിക് ക്യാന്‍സറിനെ' തുടര്‍ന്നുള്ള ചികില്‍സയിലിരിക്കെയാണ് മരണം.
കോടതിമുറിയിലെ അനുകമ്പയുള്ള പെരുമാറ്റത്തിലൂടെയും, ദയ കാണിക്കുന്നതിലൂടെയും, വ്യക്തിപരമായ പ്രശ്നങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുന്നതിലൂടെയും, മനുഷ്യത്വപരമായ സമീപനത്തിലൂടെയും ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് അദ്ദേഹം. 1985 മുതല്‍ 2023 ല്‍ വിരമിക്കുന്നതുവരെ പ്രൊവിഡന്‍സ് മുനിസിപ്പല്‍ കോടതിയുടെ ചീഫ് ജഡ്ജിയായി കാപ്രിയോ സേവനമനുഷ്ഠിച്ചു, ഏകദേശം 40 വര്‍ഷം നീണ്ടുനിന്ന ജുഡീഷ്യല്‍ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.ജഡ്ജി എന്ന നിലയിലെ ഇടപെടലിന് നിരവധി അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.