ഭൂമിയില്‍ നിന്ന് ഏറ്റവും ദൂരം സഞ്ചരിച്ച വനിത; ചരിത്രം കുറിച്ച് ക്രിസ്റ്റീന കോച്ച്

Update: 2026-04-05 05:19 GMT

വാഷിങ്ടണ്‍: ഭൂമിയില്‍ നിന്ന് ഏറ്റവും ദൂരം സഞ്ചരിച്ച വനിതയായി പുതിയ ചരിത്രം കുറിച്ച് ക്രിസ്റ്റീന കോച്ച്. ആര്‍ട്ടെമിസ്-11 ദൗത്യത്തിന്റെ ഭാഗമായി 'ഒറിയോണ്‍' ബഹിരാകാശ പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് മുന്നേറിയതോടെയാണ് റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. നാസയുടെ വിവരങ്ങള്‍ പ്രകാരം പേടകം നിലവില്‍ ട്രാന്‍സ്-ലൂണാര്‍ ഇഞ്ചക്ഷന്‍ ഘട്ടത്തിലാണ്. ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തില്‍ നിന്ന് വേര്‍പെട്ട് ചന്ദ്രനിലേക്ക് നീങ്ങാന്‍ ആവശ്യമായ വേഗത ഇതിനകം കൈവരിച്ചു. ഏപ്രില്‍ ആറഇനു പേടകം പരമാവധി ദൂരം എത്തുമ്പോള്‍, ക്രൂ ഭൂമിയില്‍ നിന്ന് ഏകദേശം 4,05,586 കിലോമീറ്റര്‍ അകലെയായിരിക്കും.

ഇതോടെ അപ്പോളോ 13 ദൗത്യത്തിന്റെ ദൂര റെക്കോര്‍ഡും മറികടക്കാനിരിക്കുകയാണ്. ഭൂമിയില്‍ നിന്ന് ഏറ്റവും ദൂരം സഞ്ചരിച്ച മനുഷ്യരെന്ന ചരിത്ര നേട്ടത്തിലേക്ക് ആര്‍ട്ടെമിസ്-11 ക്രൂ മറികടക്കും.സ ഇതിന് മുന്‍പേ തന്നെ, 328 ദിവസം ഭ്രമണപഥത്തില്‍ ചെലവഴിച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ ഒറ്റ ബഹിരാകാശ യാത്ര നടത്തിയ വനിതയെന്ന റെക്കോര്‍ഡ് കോച്ചിനുണ്ട്. 2019ല്‍ അവര്‍ ജെസിക്ക മെയര്‍ ഒപ്പമെടുത്ത മുഴുവന്‍ വനിതകള്‍ പങ്കെടുത്ത ആദ്യ ബഹിരാകാശ നടത്തത്തിലും പങ്കാളിയായിരുന്നു. 2013ല്‍ നാസയുടെ ബഹിരാകാശയാത്രികയായി തിരഞ്ഞെടുക്കപ്പെട്ട കോച്ച് ഒരു ഇലക്ട്രിക്കല്‍ എന്‍ജിനീയറും ഭൗതികശാസ്ത്രജ്ഞയും കൂടിയാണ്. ദക്ഷിണധ്രുവത്തിലെ കടുത്ത തണുപ്പ് മുതല്‍ വിദൂര ദ്വീപുകള്‍ വരെയുള്ള കഠിന സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ച അനുഭവം കൊണ്ടാണ് കോച്ച് ഈ ദൗത്യത്തിന് യോഗ്യത തെളിയിച്ചത്. ചന്ദ്രന്റെ ദക്ഷിണധ്രുവം ഭാവി മനുഷ്യവാസത്തിനായി സുരക്ഷിതമാണോ എന്നതിനെക്കുറിച്ച് നിര്‍ണായക പരീക്ഷണങ്ങളാണ് കോച്ചും സംഘവും ഈ ദൗത്യത്തില്‍ നടത്തുന്നത്.

Tags: