'പരാതി ഉന്നയിച്ച യുവതി തന്റെ സുഹൃത്ത്'; ആരോപണങ്ങള്‍ നിഷേധിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ
കൊച്ചി: തനിക്കെതിരേയുള്ള ആരോപണങ്ങള്‍ എല്ലാം നിഷേധിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. തനിക്കെതിരേ ആരും പരാതിയുമായി വന്നിട്ടില്ലെന്നും പാര്‍ട്ടി രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.നിരപരാധിത്വം തെളിയിക്കുമെന്നും പാര്‍ട്ടിക്കുവേണ്ടിയാണ് രാജി വച്ചതെന്നും അദ്ദേഹം പറഞ്ഞു. മാറിനില്‍ക്കണമെന്ന് തോന്നിയതുകൊണ്ടാണ്, തെറ്റൊന്നും ചെയ്തിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
മുകേഷ് എംഎല്‍എക്കെതിരെയും ശബ്ദസംഭാഷണം പുറത്തുവന്ന എ കെ ശശിക്കെതിരെയും ഉന്നയിക്കാത്ത തരത്തിലാണ് തനിക്കെതിരേ ആരോപണങ്ങള്‍ ഉനന്നയിക്കുന്നവരുടെ വ്യഗ്രത. തനിക്കെതിരേ പോലിസ് സറ്റേഷനില്‍ പരാതി ലഭിച്ചിട്ടില്ലല്ലോ, പിന്നെ എന്തിനാണ് ഇങ്ങനെ വ്യഗ്രതപ്പെടുന്നതെന്നും രാഹുല്‍ ചോദിച്ചു.
അതേസമയം, പരാതി ഉന്നയിച്ച യുവതി തന്റെ സുഹൃത്താണെന്നും തന്നെ കുറിച്ചാണ് അവര്‍ പറഞ്ഞതെന്ന് വിശ്വസിക്കുന്നില്ലെന്നും ഇപ്പോഴും അവര്‍ തന്റെ സുഹൃത്തു തന്നെയാണെന്നും രാഹുല്‍ പറഞ്ഞു.