'ദ വയറി'നെ ബ്ലോക്ക് ചെയ്‌തെന്ന് ആരോപണം; മാധ്യമസ്വാതന്ത്ര്യത്തിന്റെ ലംഘനമെന്ന് സ്ഥാപനം

Update: 2025-05-09 09:34 GMT
ദ വയറിനെ ബ്ലോക്ക് ചെയ്‌തെന്ന് ആരോപണം; മാധ്യമസ്വാതന്ത്ര്യത്തിന്റെ ലംഘനമെന്ന് സ്ഥാപനം

ന്യൂഡല്‍ഹി: മാധ്യമ സ്ഥാപനമായ 'ദ വയറി'നെ ബ്ലോക്ക് ചെയ്‌തെന്ന് ആരോപണം. സ്ഥാപനം തന്നെയാണ് എക്‌സിലൂടെ ഇക്കാര്യം പങ്കുവെച്ചത്. ഭരണഘടന ഉറപ്പുനല്‍കുന്ന മാധ്യമ സ്വാതന്ത്ര്യത്തിന്റെ വ്യക്തമായ ലംഘനമാണ് അക്കൗണ്ട് തടഞ്ഞുവച്ചതെന്ന് വിശേഷിപ്പിച്ച ന്യൂസ് പോര്‍ട്ടല്‍, ഇതിനെ ഏകപക്ഷീയവും വിശദീകരിക്കാന്‍ കഴിയാത്തതുമായ നടപടിയാണെന്നും ഇതിനെതിരേ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

'ഒരു നിര്‍ണായക സമയത്ത് ഈ നഗ്‌നമായ സെന്‍സര്‍ഷിപ്പിനെ ഞങ്ങള്‍ പ്രതിഷേധിക്കുന്നു. നിങ്ങളുടെ പിന്തുണയാണ് കഴിഞ്ഞ 10 വര്‍ഷമായി ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്, ഈ സമയത്ത് നിങ്ങള്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, ദ വയര്‍ നിരോധിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.



Tags:    

Similar News