ഗൂഡല്ലൂര്‍: നീലഗിരിയില്‍ രണ്ടുപേര്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗൂഡല്ലൂര്‍ ദേവര്‍ഷോല ദേവന്‍ രണ്ടു ഡിവിഷനിലെ കാരക്കുന്ന് പ്രദേശത്തെ ലിങ്കരാജ് (56), രവി (56) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടേയും വീടിന്റെ സമീപത്ത് ഇന്നലെ രാത്രിയായിരുന്നു ആക്രമണം.
അടുത്തുള്ള കടയില്‍ പോയി തിരിച്ചുവരുന്നതിനിടെ തേയിലത്തോട്ടത്തിന് സമീപം റോഡില്‍ വച്ച് ഇവരെ കാട്ടാന ആക്രമിക്കുകയായിരുന്നു. രാവിലെ സ്ഥലത്തെ പമ്പ് ഹൗസിലെത്തിയ ആളാണ് ഇവര്‍ മരിച്ചു കിടക്കുന്നത് കണ്ടത്.
പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്നാണ് വിവരം. സംഭവത്തില്‍ നാട്ടുകാരെല്ലാം ഒത്തുകൂടി പ്രതിഷേധം ശക്തമാക്കി.