വൈറ്റ് ഹൗസ് ഇനി ഡോണള്‍ഡ് ജെ. ട്രംപ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ്

Update: 2025-12-27 05:55 GMT

വാഷിങ്ടണ്‍: വൈറ്റ് ഹൗസ് , ഡോണള്‍ഡ് ജെ. ട്രംപ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസെന്ന് പുനര്‍നാമകരണം ചെയ്ത് ഡോണള്‍ഡ് ട്രംപ്. പുതിയ നിയമനിര്‍മ്മാണത്തിലൂടെയല്ല ഈ മാറ്റം വരുത്തിയത്. ഇത് കേവലം ഒരു റീബ്രാന്‍ഡിംഗ് മാത്രമാണെന്നാണ് നിഗമനം. പേര് മാറ്റത്തിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ല.

ട്രംപ് സമാധാനത്തിനായുള്ള ഒരു പ്രമുഖ വക്താവായി സ്വയം അവതരിപ്പിക്കുന്ന സമയത്താണ് ഈ മാറ്റം വരുന്നത്. യുഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസിന്റെ പേര് ഡോണള്‍ഡ് ജെ. ട്രംപ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള വൈറ്റ് ഹൗസിന്റെ തീരുമാനത്തെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍, പ്രസിഡന്റ് ട്രംപിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

ലോകമെമ്പാടുമുള്ള എട്ട് യുദ്ധങ്ങള്‍ നിര്‍ത്തിയതായി ട്രംപ് നിരന്തരം അവകാശപ്പെട്ടിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. പാകിസ്താനും ഇന്ത്യയും തമ്മിലുള്ള യുദ്ധം തടയുന്നതിനുള്ള ക്രെഡിറ്റും അദ്ദേഹം ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ ഇന്ത്യ ഇത് നിഷേധിച്ചിരുന്നു.

Tags: