യുഎസിന്റെ നിലപാട് തുടക്കം മുതല്‍ സംശയാസ്പദമെന്ന് ഇറാനിയന്‍ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി അബ്ദുള്‍ മജീദ് ഹക്കീം ഇലാഹി
ന്യൂഡല്‍ഹി: സംഭാഷണത്തില്‍ ഏര്‍പ്പെടാതെ, അമേരിക്ക അവരുടെ നിബന്ധനകള്‍ ഏര്‍പ്പെടുത്തുകയാണെന്ന് ഇറാനിയന്‍ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി അബ്ദുള്‍ മജീദ് ഹക്കീം ഇലാഹി. യുഎസിന്റെ നിലപാട് തുടക്കം മുതല്‍ സംശയാസ്പദമാണെന്ന് അദ്ദേഹം പറഞ്ഞു.
ഹോര്‍മുസ് കടലിടുക്കിനെക്കുറിച്ചുള്ള യുഎസ് നിലപാട് പരസ്പരവിരുദ്ധമാണെന്ന് ഇലാഹി വിശേഷിപ്പിച്ചു. ഒരു വശത്ത്, യുഎസ് കടലിടുക്ക് തുറന്നിടണമെന്ന് വാദിക്കുമ്പോള്‍, മറുവശത്ത് അത് ഉപരോധം പോലുള്ള സാഹചര്യം സൃഷ്ടിക്കുകയാണെന്ന് പറഞ്ഞു.