നിലമ്പൂരില്‍ വീണ്ടും പുലിയിറങ്ങി;പോലിസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പുലി എത്തിയത് പോലിസ് ക്യാംപിനുസമീപം

Update: 2025-09-04 06:27 GMT

നിലമ്പൂര്‍: നിലമ്പൂരില്‍ വീണ്ടും പുലിയിറങ്ങി. നിലമ്പൂരിലെ പോലിസ് ക്യാംപിനുസമീപമാണ് പുലിയിറങ്ങിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പാറാവുകാരനായ പോലിസുകാരന്റെ അടുത്തെത്തിയ പുലിയെ നേരിടാന്‍ ഇയാള്‍ വെടിവയ്ക്കുകയായിരുന്നു.തലനാരിഴയ്ക്കാണ് പോലിസുകാരന്‍ രക്ഷപ്പെട്ടത്. അതിനു പുറമെ ഇവിടെ ഒരു മുള്ളന്‍പന്നിയെ പുലി കൊന്നിട്ടതും കണ്ടെത്തിയിട്ടുണ്ട്.

ജനവാസ മേഖലയില്‍ പുലിയിറങ്ങിയത് വലിയ ഭീതി ഉണ്ടാക്കിയിട്ടുണ്ട്. മേഖലയില്‍ കാമറ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് വനംവകുപ്പ്. ഓണക്കാലമായതു കൊണ്ടു തന്നെ രാത്രിയും മറ്റും ആളുകള്‍ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോകുന്നതുകൊണ്ടു തന്നെ പുലി വലിയ ഭീഷണിയായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്ത് പുലി ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെ അധികൃതര്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള മുന്നൊരുക്കത്തിലാണെന്നാണ് നിഗമനം.

Tags: