സൂര്യാഘാതം; ഇരയായവരുടെ കുടുംബത്തിനു നാലു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍

Update: 2025-04-15 10:13 GMT

ഹൈദരാബാദ്: സൂര്യാഘാതത്തെ സംസ്ഥാനത്തെ പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍.സൂര്യാഘാതത്തിന് ഇരയായവരുടെ കുടുംബത്തിനു 4 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തു വര്‍ധിച്ചു വരുന്ന ചൂടും അതിന്റെ ഫലമായി ഉണ്ടാകുന്ന ദുരിതങ്ങളും കണക്കിലെടുത്താണ് തീരുമാനം.

ഉയര്‍ന്ന താപനിലയില്‍ ദീര്‍ഘനേരം നില്‍ക്കുന്നതു വഴി ശരീരം അമിതമായി ചൂടായി ജീവന്‍ അപകടപ്പെടുത്തുന്ന അവസ്ഥയാണ് ഹീറ്റ് സ്‌ട്രോക്ക്.

അതേസമയം, ഏപ്രില്‍ 17 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇടിമിന്നല്‍, കാറ്റ് എന്നിവ ഉണ്ടാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

Tags: