അടുത്തവര്‍ഷംമുതല്‍ പത്താംക്ലാസിലെ സിലബസ് 25ശതമാനം കുറയ്ക്കും; മന്ത്രി വി ശിവന്‍കുട്ടി

Update: 2026-01-31 08:58 GMT

കൊല്ലം: അടുത്തവര്‍ഷംമുതല്‍ പത്താംക്ലാസിലെ സിലബസ് 25ശതമാനം കുറയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. തേവലക്കരയില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാര്‍ത്ഥി മിഥുന്റെ കുടുംബത്തിന് കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് നിര്‍മ്മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ച് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

'പത്താംക്ലാസിലെ സിലബസ് കൂടുതലാണെന്ന് കുട്ടികള്‍ക്ക് പൊതുവിലുള്ള പരാതിയാണ്. അതിനാല്‍ അടുത്തവര്‍ഷത്തെ സിലബസില്‍ ഇപ്പോള്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതില്‍ 25 ശതമാനം കുറയും എന്നുള്ള കാര്യംകൂടി ഞാന്‍ പറയുകയാണ്' മന്ത്രി പറഞ്ഞു.

ഇക്കാര്യം കിക്കുലം കമ്മിറ്റി അംഗീകരിച്ചുകഴിഞ്ഞെന്നും ഉള്ളടക്കത്തില്‍ വലിയ വ്യത്യാസമൊന്നും ഉണ്ടാവില്ലെന്നും അദ്ദേഹം വ്യ്കതമാക്കി. മിഥുന്റെ കുടുംബത്തിന് കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് നിര്‍മ്മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ദാനവും മന്ത്രി നിര്‍വഹിച്ചു.

Tags: