കോടതികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷന്‍

തിരുവനന്തപുരം: കോടതികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷന്‍. സംസ്ഥാനത്തെ ചില കോടതി ജീവനക്കാര്‍ വിവരാവകാശ അപേക്ഷകളെല്ലാം നിഷേധിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത് കുറ്റമാണെന്നും കമ്മിഷന്‍ വ്യക്തമാക്കി. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ എ അബ്ദുള്‍ ഹക്കിം പുറത്തിറക്കിയ ഉത്തരവിലാണ് പരാമര്‍ശം. ജുഡീഷ്യല്‍ പ്രൊസീഡിംഗ്സ് അല്ലാതെ മറ്റൊരു വിവരവും നിഷേധിക്കാന്‍ കോടതികള്‍ക്ക് സാധിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു.
ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ പരിഗണനയിലിരിക്കുന്നതായ കാര്യങ്ങള്‍ ഒഴികെ റൂള്‍ 12 പ്രകാരമുള്ള എല്ലാ വിവരങ്ങളും നല്‍കുന്നത് കോടതികള്‍ക്ക് നിഷേധിക്കാന്‍ സാധിക്കില്ലെന്ന് വിവരാവകാശ കമ്മിഷന്‍ വ്യക്തമാക്കി.