സംസ്ഥാനത്തുള്ളത് മികച്ച പോലിസ് സേന; ഇപ്പോള്‍ നടക്കുന്നത് കോണ്‍ഗ്രസിനെതിരേ നടക്കുന്ന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിപ്പിക്കല്‍: സജി ചെറിയാന്‍

Update: 2025-09-10 06:13 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസിനെതിരേ നടക്കുന്ന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിപ്പിക്കാനാണ് ഇപ്പോള്‍ പോലിസ് മര്‍ദ്ദനത്തിന്റെ കഥകളുമായി പ്രതിപക്ഷം വരുന്നതെന്ന് മന്ത്രി സജി ചെറിയാന്‍. ചിലരെ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് പ്രതിപക്ഷം ഇത്തരത്തില്‍ വിഷയങ്ങളുമായ് രംഗത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് കാലത്തും നിരവധി നിരപരാധികളെ ലോക്കപ്പ് മര്‍ദ്ദനത്തിന് ഇരകളാക്കിയിട്ടുണ്ടെന്നും എന്നാല്‍ അതൊന്നും പറയാതെ ചില കേസുകളില്‍ മാത്രം ഫോക്കസ് ചെയ്യുന്നതിന്റെ ഉദ്ദേശം വേറെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിഷയത്തില്‍ തെറ്റുകാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കില്ല എന്ന നിലപാടാണ് സര്‍ക്കാറിനുള്ളത്. എല്ലാത്തിനും ഉചിതമായ തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പോലിസ് ഉദ്യോഗസ്ഥര്‍ കര്‍മ്മനിരതരാണെന്നും പോലിസ് സേന മികച്ചതാണെന്നും മന്ത്രി വ്യക്തമാക്കി. പോലിസ് മര്‍ദ്ദനങ്ങളെ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Tags: