കുത്തിവയ്‌പ്പെടുത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

Update: 2025-02-06 06:04 GMT

ഹൈദരാബാദ്: കുത്തിവയ്‌പ്പെടുത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു. തെലങ്കാനയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. സിദ്ധാര്‍ത്ഥ് എന്ന കുട്ടിയാണ് മരച്ചിത്. പനിയും ജലദോഷവുമായി എത്തിയ കുട്ടിക്ക് കുത്തിവയ്‌പ്പെടുക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ നില ഗുരുതരമാവുകയും മരണത്തിനു കീഴടങ്ങുകയായിരുന്നു. കുത്തിവയ്പ്പ് നല്‍കിയത് അമിതമായ അളവിലാണെന്ന് അമ്മ നാഗറാണിയും ബന്ധുക്കളും ആരോപിച്ചു.

അതേസമയം, ഹൃദയ സംബന്ധമായ അസുഖം കാരണം വിദ്യാര്‍ഥിക്ക് ശ്വാസതടസ്സം ഉണ്ടായിരുന്നുവെന്നും മെഡിക്കല്‍ നടപടിക്രമങ്ങള്‍ക്കനുസൃതമായാണ് ചികില്‍സ നല്‍കിയതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Tags: