ന്യൂഡല്‍ഹി: പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്നു രാത്രി എട്ടു മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുക. ഓപറേഷന്‍ സിന്ദൂറിനു ശേഷം പ്രധാനമന്ത്രി അഭിസംബോധന ചെയ്ത് സംസാരിക്കുന്നത് ആദ്യം. വൈകീട്ട് അഞ്ചു മണിക്ക് ഡിജിഎംഒതല ചര്‍ച്ച ഉണ്ടാവും. നേരത്തെ നിശ്ചയിച്ചിരുന്ന ചര്‍ച്ച സമയം വൈകിയതിനാല്‍ അഞ്ചു മണിയിലേക്ക് മാറ്റുകയായിരുന്നു. വെടിനിര്‍ത്തല്‍ സംബന്ധിച്ച കാര്യങ്ങളില്‍ മൂന്നാംകക്ഷി ഇടപെടല്‍ എന്ന വിഷയത്തില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം എന്താണെന്നതില്‍ വ്യക്തത വരാനുണ്ട്. ഈ വിഷയങ്ങളിലടക്കം പ്രധാനമന്ത്രിയുടെ വിശദീകരണം വരാനുണ്ട്. വെടിനിര്‍ത്തലിലേക്ക് എത്താനുള്ള കാരണമടക്കമുള്ള വിശദീകരണങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടാവും എന്നാണ് സൂചനകള്‍.