'നിലപാട് പലവട്ടം ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്'; മുന്നണിമാറ്റ ചര്‍ച്ചകളില്ലെന്ന് വ്യക്തമാക്കി ജോസ് കെ മാണി

Update: 2026-01-13 08:55 GMT

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ നിലപാട് പലവട്ടം ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണെന്നും മുന്നണി മാറ്റ ചര്‍ച്ചകള്‍ ഇല്ലെന്നും ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് പലവട്ടം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്.ഒഴിവാക്കാനാവാത്ത ചില സ്വകാര്യ ആവശ്യങ്ങള്‍ ഉള്ളതിനാലാണ് കേരളത്തിന് പുറത്ത് ഇപ്പോള്‍ യാത്ര ചെയ്യേണ്ടി വരുന്നത്.

ഇക്കാരണത്താലാണ് തിരുവനന്തപുരത്തെ ഇടതുമുന്നണി സംഘടിപ്പിച്ച സമരപരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പുറമേ നടക്കുന്ന ചര്‍ച്ചകള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. കേരള കോണ്‍ഗ്രസ് എം ഒറ്റക്കെട്ടായി തീരുമാനമെടുത്ത് മുന്നോട്ടുപോകുമെന്നും ജോസ് കെ മാണി പറഞ്ഞു.

അതേസമയം കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണിമാറ്റ അഭ്യൂഹങ്ങള്‍ തള്ളി മന്ത്രി റോഷി അഗസ്റ്റിനും രംഗത്തുവന്നിരുന്നു. ക്രെഡിബിലിറ്റിയും ധാര്‍മികതയും കേരളാ കോണ്‍ഗ്രസ് എം പണയം വച്ചിട്ടില്ലെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസില്‍ അഭ്യൂഹങ്ങളില്ലെന്നും ചര്‍ച്ചകള്‍ നടന്നോയെന്ന് തനിക്കറിഞ്ഞൂടായെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: