പിണറായി വിജയന്‍ ആര്‍എസ്എസ് പിന്തുണയോടെയാണ് ജയിച്ചതെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശുദ്ധ അസംബന്ധം: എം വി ഗോവിന്ദന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍എസ്എസ് പിന്തുണയോടെയാണ് ജയിച്ചതെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശുദ്ധഅസംബന്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബിജെപിയെ പരാജയപ്പെടുത്താന്‍ എല്‍ഡിഎഫിന് മാത്രമേ സാധിക്കൂവെന്നും വികസന വിരുദ്ധരായ യുഡിഎഫ് നുണപ്രചാരണങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു
അടിയന്തരാവസ്ഥയെ അറബിക്കടലിലെറിയാന്‍ ഇന്ത്യയിലുടനീളം ഇടതുപക്ഷം സ്വീകരിച്ച നിലപാട് വര്‍ഗീയ ശക്തികള്‍ക്കും കോണ്‍ഗ്രസിന്റെ അമിതാധികാര-ഫാസിസ്റ്റ് രീതികള്‍ക്കും എതിരെയുള്ളതായിരുന്നു. അടിയന്തരാവസ്ഥാ ശക്തികളാണെന്ന് പറയാതെ പറയുകയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ചെയ്യുന്നത്. ആര്‍എസ്എസുമായി എക്കാലത്തും ചേര്‍ന്നുനിന്നിട്ടുള്ളത് കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു സ്ഥാനാര്‍ഥിയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കേണ്ടതെന്ന ബി ഗോപാലകൃഷ്ണന്റെ വാദം പച്ചയായ വര്‍ഗീയതയാണ്. ഒരുഭാഗത്ത് ബിജെപി വര്‍ഗീയത പറയുമ്പോള്‍ മറുഭാഗത്ത് മതമാണ് പ്രശ്‌നമെന്ന് യുഡിഎഫ് നേതാക്കളും പറയുന്നു. കേരളത്തിലെ മതനിരപേക്ഷ ജനത ഈ വര്‍ഗീയ നിലപാടുകള്‍ക്കെതിരെ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.