സംസ്ഥാനത്തിന്റെ പേര് 'കേരള' മാറ്റി 'കേരളം' എന്നാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് കേരള എന്നുള്ളതു മാറ്റി കേരളം എന്നാക്കാന്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ തേടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഔദ്യോഗിക രേഖകളില്‍ സംസ്ഥാനത്തിന്റെ പേര് കേരള എന്നതില്‍ നിന്ന് കേരളം എന്നാക്കിമാറ്റുന്നതിനായി 2024 ജൂണില്‍ കേരള നിയമസഭ പ്രമേയം പാസാക്കിയതും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. നിയമസഭ പാസാക്കിയ പ്രമേയത്തിന് പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കിയതായും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.