പ്രിയ സുഹൃത്തിന്റെ വിയോഗം വളരെയധികം വേദനാജനകം; സി ജെ റോയിയുടെ മരണത്തില്‍ പ്രതികരിച്ച് നടന്‍ മോഹന്‍ലാല്‍
തിരുവനന്തപുരം: ബെംഗളൂരുവില്‍ ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയെ അനുസ്മരിച്ച് സിനിമ നടന്‍ മോഹന്‍ലാല്‍. സൗഹൃദത്തിനും അപ്പുറമായ ബന്ധമായിരുന്നു തങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നതെന്ന് മോഹന്‍ലാല്‍ പറയുന്നു.
'എന്റെ പ്രിയ സുഹൃത്ത് സി ജെ റോയിയുടെ വിയോഗം വളരെയധികം വേദനാജനകമാണ്. വലിയ ദുഃഖത്തിന്റെ ഈ വേളയില്‍ എന്റെ ഹൃദയം അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമുണ്ട്. സുഹൃത്തിനുപ്പറത്തെ അടുപ്പമായ ബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍. അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടും', മോഹന്‍ലാല്‍ പറഞ്ഞു.
ഇന്നലെ വൈകുന്നേരമാണ് സിജെ ജോയ് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയത്. ബെംഗളൂരുവിലെ ലാംഫോര്‍ഡ് റോഡിലുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസിനുള്ളില്‍ ആയിരുന്നു സംഭവം. ആദായ വകുപ്പിന്റെ പരിശോധനയ്ക്കിടെയാണ് സംഭവം.