മരിക്കുന്നതിനു മുമ്പ് ജോളി മധു എഴുതിയ കത്ത് പുറത്ത്

Update: 2025-02-12 05:24 GMT

കൊച്ചി: കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളി മധു എഴുതിയ കത്ത് പുറത്ത്. തൊഴിലിടത്തില്‍ മാനസിക പീഡനം നേരിടേണ്ടി വന്നുവെന്നാണ് കത്തിലെ പരാമര്‍ശം. ആശുപത്രിയില്‍ പ്രവേശിക്കുന്നതിനു മുമ്പാണ് ജോളി കത്തെഴുതിയത്. ഈ കത്ത് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നു ജോളി ബോധരഹിതയായതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.


കയര്‍ ബോര്‍ഡിലെ സെക്ഷന്‍ ഓഫീസര്‍ ആയിരുന്ന ജോളി തലയിലെ രക്തസ്രാവം മൂലം ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്. ജോളിയുടെ മരണം കയര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ മാനസിക പീഡനം മൂലമെന്നാണ് കുടുംബത്തിന്റെ പരാതി. ജോളിയുടെ സംസ്‌കാരം ഇന്ന് നടക്കും.


Tags: