തിരുവനന്തപുരം: വോട്ടര്‍ പട്ടികയുടെ എസ്‌ഐആര്‍ ഫോമുകളുടെ വിതരണം, ശേഖരണം, ഡിജിറ്റൈസേഷന്‍ എന്നിവ പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 26 അല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു കേല്‍ക്കര്‍. ഡിസംബര്‍ 4 വരെ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് സമയമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
അതേസമയം, ഷെഡ്യൂളിന് കുറച്ച് ദിവസം മുമ്പ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും, ഇത് സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ സമയത്ത് ഒഴിവാക്കപ്പെട്ട ഏതെങ്കിലും വോട്ടര്‍മാരെ കണ്ടെത്താന്‍ അധിക സമയം നല്‍കുമെന്നും ഖേല്‍ക്കര്‍ പറഞ്ഞു.
പല മേഖലകളിലും, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ഫോമുകളുടെ വിതരണവും ശേഖരണവും ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഉടന്‍ തന്നെ ഡിജിറ്റൈസേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൈസേഷനായി ആളുകള്‍ക്ക് നേരിട്ട് ഫോമുകള്‍ സമര്‍പ്പിക്കാന്‍ കഴിയുന്ന നിരവധി സ്ഥലങ്ങളില്‍ ക്യാംപുകള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.