കേരളാ സ്റ്റോറി പ്രദർശിപ്പിക്കാൻ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്; ഏത് സ്വീകരിക്കണമെന്ന് ജനത്തിനറിയാം: ചാണ്ടി ഉമ്മൻ

Update: 2024-04-09 07:20 GMT

തൃശൂര്‍ : ഇടുക്കി രൂപത വിവാദ സിനിമയായ കേരളാ സ്‌റ്റോറി പ്രദര്‍ശിപ്പിച്ചതില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ. കേരളാ സ്‌റ്റോറി പ്രദര്‍ശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭയ്ക്കുണ്ട്. എന്നാല്‍ ഏത് സ്വീകരിക്കണമെന്ന് ജനങ്ങള്‍ക്കറിയാമെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.

ദൂരദര്‍ശന്‍ കഴിഞ്ഞ ദിവസം കേരള സ്‌റ്റോറി സംപ്രക്ഷേണം ചെയ്യുന്നതിനു തൊട്ടുതലേന്നായിരുന്നു ഇടുക്കി രൂപത വിവാദ സിനിമ പ്രദര്‍ശിപ്പിച്ചത്. കുട്ടികളുടെ വേദപഠന ക്ലാസുകള്‍ നടക്കുന്ന പള്ളികളില്‍ കൗമാരക്കാരായ കുട്ടികള്‍ക്കുവേണ്ടിയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. പ്രണയം എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസിന്റെ ഭാഗമായായിരുന്നു പ്രദര്‍ശനാണ് വിശദീകരണം . ലൗജിഹാദ് യാഥാര്‍ത്ഥ്യമാണെന്നും നിലപാടെന്നും രൂപത വാദിക്കുന്നു. പ്രണയത്തെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് കേരളാ സ്‌റ്റോറി സിനിമ പ്രദര്‍ശിപ്പിച്ചതെന്നും കേരളത്തിലിപ്പോഴും ലൗ ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നാണ് സഭ നിലപാടെന്നുമാണ് സിനിമ പ്രദര്‍ശിപ്പിച്ചതിനെ കുറിച്ച് ഇടുക്കി രൂപത മീഡിയ കമ്മീഷന്‍ വിശദീകരിച്ചത്.

Tags: