പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ കൊണ്ടുപോവും വഴി ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു
നേമം: വാഹനാപകടത്തില്‍പ്പെട്ട് പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ഓട്ടോറിക്ഷാ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. എസ്റ്റേറ്റ് പൂഴിക്കുന്ന് കാര്‍ത്തിക ഭവനില്‍ സജിത്ത്കുമാര്‍(55) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കോലിയക്കോട് ഭാഗത്തുവെച്ച് സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ചാണ് ഒരു സ്ത്രീയ്ക്ക് പരിക്കേറ്റത്. സജിത്ത് കുമാര്‍ ഓടിയെത്തി പരിക്കേറ്റ സ്ത്രീയെ ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്കു തിരിച്ചു. കിള്ളിപ്പാലത്തിനു സമീപമെത്തിയപ്പോള്‍ വാഹനമൊതുക്കിനിര്‍ത്തി. ഇതിനുപിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. പരിക്കേറ്റ സ്ത്രീയെ മറ്റൊരു വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചു. കുഴഞ്ഞുവീണ സജിത്ത് കുമാറിനെ ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ബുധനാഴ്ച നടത്തും. ഭാര്യ: മീനകുമാരി. മക്കള്‍: അശ്വതി, ലക്ഷ്മി. മരുമക്കള്‍: വിനീത്, സന്തോഷ്.