വ്യാ​ജ പാ​സ്‌​പോ​ർ​ട്ടു​മാ​യി ബ​ഹ്‌​റൈ​നി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച ഇ​ന്ത്യ​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

Update: 2024-06-27 09:16 GMT

മനാമ: വ്യാജ പാസ്‌പോര്‍ട്ടുമായി ബഹ്‌റൈനിലേക്ക് കടക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു. മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ച് യുപി സ്വദേശിയെയാണ് അറസ്റ്റ് ചെയ്തത്. 2014ല്‍ നാടുകടത്തിയ ശേഷം യുഎഇ ഇയാളെ കരിമ്പട്ടികയില്‍പെടുത്തിയിരുന്നു.

നാവിക പരിശീലനത്തിനായി ബഹ്‌റൈനിലേക്ക് പോകുകയാണെന്നാണ് പറഞ്ഞത്. ആവശ്യമായ രേഖകളും സര്‍ട്ടിഫിക്കറ്റുകളും ഇയാളുടെ കൈവശം ഉണ്ടായിരുന്നില്ല. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് പാസ്‌പോര്‍ട്ട് വ്യാജമാണെന്ന് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

Tags: