കണ്ണൂര്‍: കൂത്തുപറമ്പ് വെള്ളിക്കിലില്‍ വിനോദ സഞ്ചാരത്തിനിടെ ബോട്ടില്‍ പാട്ടുവച്ച് നൃത്തം ചെയ്യുന്നതിനിടെ ഗൃഹനാഥന്‍ കുഴഞ്ഞു വീണ് മരിച്ചു. ഉരുവച്ചാല്‍ ഗോവിന്ദം ഹൗസില്‍ ടി പി രാമകൃഷ്ണന്‍(67)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വെള്ളിക്കിലില്‍ വച്ചാണ് ബന്ധുക്കള്‍ക്കൊപ്പം ബോട്ടില്‍ സഞ്ചരിച്ച് ഡാന്‍സ് ചെയ്യുന്നതിനേടെ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയിലത്തിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു. കണ്ണൂര്‍ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസിലെ സീനിയര്‍ സുപ്രണ്ടായിരുന്നു. പരേതനായ കരിപ്പാളി ഗോപാലന്‍ നമ്പ്യാരുടേയും താഴെപ്പള്ളി ജാനകിയമ്മയുടേയും മകനാണ്.
ഭാര്യ- പത്മജ(റിട്ട. പ്രധാനാധ്യാപിക കയനി യുപി സ്‌കൂള്‍). മക്കള്‍: ആദര്‍ശ്(ഡാറ്റാ അനലിസ്റ്റ് ബാംഗ്ലൂര്‍), അശ്വിന്‍(കാനഡ). മരുമകള്‍ അഞ്ജലി ശശികുമാര്‍(തലശ്ശേരി). സഹോദരങ്ങള്‍- ടി പി രാജീവന്‍(റിട്ട. അധ്യാപകന്‍ ധര്‍മ്മടം കോര്‍ണേഷന്‍ യുപി), ശ്യാമള(റിട്ട. പ്രധാനാധ്യാപിക സൗമ്യത മെമ്മോറിയല്‍ യുപി), രമേഷ് ബാബു(ബ്രിട്ടീഷ് പെട്രോളിയം- സിംഗപ്പൂര്‍), ശ്രീജ(അധ്യാപിക വേളം ഹയര്‍ സെക്കന്ററി സ്‌കൂള്‍), പരേതയായ പ്രീത. സംസ്‌ക്കാരം വീട്ടുവളപ്പില്‍ തിങ്കളാഴ്ച രാവിലെ 10 മണിക്ക്.