സ്ത്രീ സുരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട പൊതു മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും പുറപ്പെടുവിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

Update: 2025-11-11 10:23 GMT

തിരുവനന്തപുരം: സ്ത്രീ സുരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട പൊതു മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും പുറപ്പെടുവിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 35 മുതല്‍ 60 വയസ് വരെയുള്ള സ്ത്രീകള്‍ക്ക് ആയിരം രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയും ഇതില്‍ ഉള്‍പ്പെടുന്നു. ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിക്കാണ് ഇതിനായി അപേക്ഷ നല്‍കേണ്ടത്. അപേക്ഷകര്‍ മറ്റ് ക്ഷേമ പദ്ധതികളില്‍ ഉള്‍പ്പെടാത്തവരായിരിക്കണം. മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെടുന്നവരും ആയിരിക്കണം എന്നതാണ് മാനദണ്ഡം.

Tags: