ഇനിയും അണയ്ക്കാനാവാതെ വാന്‍ഹായ് കപ്പലിലെ തീ

Update: 2025-06-13 08:32 GMT

കോഴിക്കോട്: കോഴിക്കോട് ബേപ്പൂരിനു 70 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പ്പെട്ട വാന്‍ഹായ് കപ്പലിലെ തീ ഇനിയും അണയ്ക്കാനായില്ല. കപ്പലിന് സമീപം ഹൈഡ്രോകാര്‍ബണ്‍ നീരാവിയുടെ സാന്നിദ്ധ്യം ഉണ്ടെന്നും ഇത് അപകടസാധ്യത ഉണ്ടാക്കുന്ന ഒന്നാണെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംങ് മുന്നറിയിപ്പ് നല്‍കി. കപ്പല്‍ കൂടുതല്‍ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റാനുള്ള ദൗത്യം പുരോഗമിക്കുകയാണ്.

നിലവില്‍ കപ്പലിലെ തീ പരമാവധി അണയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തെ ശക്തമായ മഴയും കടല്‍ക്ഷോഭ സാധ്യതയും കണക്കിലെടുത്ത് കപ്പല്‍ മാറ്റാനുള്ള നീക്കം ദ്രുതഗതിയിലാക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍.

Tags: