എസ്‌ഐആറിലെ ഹിയറിങ് ഇന്ന് അവസാനിക്കും; അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 21ന്
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) അവസാന ഘട്ടവും പൂര്‍ത്തിയാകുന്നു. എസ്‌ഐആറില്‍ ഹിയറിങ്ങിനുള്ള സമയം ഇന്നത്തോടെ അവസാനിക്കും. പരാതികളുള്ള എല്ലാവരുടെയും ഹിയറിങ് നടത്തി വോട്ടര്‍ പട്ടികയില്‍ ആവശ്യമായ എല്ലാ പരിഷ്‌കരണങ്ങളും പൂര്‍ത്തിയാക്കുക എന്നതാണ് പ്രഥമ ലക്ഷ്യമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു.
ഫെബ്രുവരി 21ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനം. എസ്‌ഐആര്‍ നടപ്പാക്കുന്നതില്‍ കേരളം മികച്ച രീതിയിലുള്ള പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്ന് രത്തന്‍ യു ഖേല്‍ക്കര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഹിയറിങ്ങിലൂടെ 39,297 പേരാണ് വോട്ടര്‍പട്ടികയില്‍ നിന്ന പുറത്തായത്. ഇതില്‍ 1,630 പേര്‍ വിദേശ പൗരത്വം സ്വീകരിച്ചവരാണ്. 33,450 പേര്‍ താമസം മാറിയവരാണ്. 4,217 പേര്‍ എന്യൂമേറഷന്‍ സമയ പരിധിയില്‍ മരിച്ചവരാണ്.
അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചാലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയുടെ തലേദിവസം വരെ പേര് ഉള്‍പ്പെടുത്താന്‍ അവസരം ഉണ്ടായിരിക്കുമെന്നും ഇതിനായി ബിഎല്‍ഒമാരെയോ ഇആര്‍ഒമാരെയോ സമീപിക്കാമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്.