'ഉസ്താദിന്റെ മരണം തീരാ നഷ്ടം'; കെ പി അബൂബക്കര്‍ ഹസ്റത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ്
കൊച്ചി: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും വര്‍ക്കല ജാമിയ മന്നാനിയ പ്രിന്‍സിപ്പലുമായ കെ പി അബൂബക്കര്‍ ഹസ്റത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ്. ജനപഥങ്ങളെ സാംസ്‌കാരികമായും ദാര്‍ശനികമായും മുന്നോട്ടു നയിക്കുന്നത് പണ്ഡിതന്മാരാണ്. ശാക്തീകരണ പ്രക്രിയയില്‍ ഒരു വലിയ പങ്ക് അവര്‍ക്ക് നിര്‍വഹിക്കാനുണ്ട് .സമൂഹം ആര്‍ജ്ജിച്ചെടുത്ത ഔന്നത്യ ബോധത്തില്‍ നിസ്തുലമായ പങ്ക് ഇന്ന് മരണപ്പെട്ട ഉസ്താദ് കെ പി അബൂബക്കര്‍ ഹസ്‌റത്ത് ഉള്‍പ്പെടെയുള്ള നിസ്വാര്‍ത്ഥമതികളായ പണ്ഡിതശ്രേഷ്ഠന്മാര്‍ക്കുണ്ട് .ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷനും മന്നാനിയ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ പ്രിന്‍സിപ്പലും ആയിരുന്ന ബഹുമാനപ്പെട്ട ഉസ്താദിന്റെ മരണം തീരാ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ജീവിതം മുഴുവന്‍ വരും തലമുറകള്‍ക്ക് വേണ്ടി വിജ്ഞാനം പകര്‍ന്നു നല്‍കിയ അനവധി ശിഷ്യഗണങ്ങളുള്ള ഒരു പണ്ഡിതന്‍ കൂടിയാണ് അദ്ദേഹം .മൂല്യങ്ങള്‍ മുറുകെപ്പിടിച്ചു കൊണ്ടുതന്നെ ഇതര പ്രസ്ഥാനങ്ങളോട് വ്യത്യസ്ത രാഷ്ട്രീയ ആശയങ്ങളോട് സഹിഷ്ണുത വച്ചുപുലര്‍ത്തിയ വ്യക്തിത്വം കൂടിയാണ് അദ്ദേഹം. അദ്ദേഹത്തെ കുറിച്ചുള്ള സ്മരണ കള്‍ വരും തലമുറയ്ക്ക് വഴികാട്ടിയാകട്ടെ എന്ന പ്രാര്‍ഥനകളോടെ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നെന്ന് സി പി എ ലത്തീഫ് പറഞ്ഞു.