രാജ്യത്തെ ആദ്യത്തെ അവയവമാറ്റ ആശുപത്രി ഇനി കോഴിക്കോട്ട്; ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും

Update: 2026-02-07 06:39 GMT

കോഴിക്കോട്: അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ ചികില്‍സകളും അത്യാധുനിക സൗകര്യങ്ങളോടെ ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത രാജ്യത്തെ ആദ്യത്തെ അവയവമാറ്റ ആശുപത്രിക്ക് കോഴിക്കോട് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും. ചേവായൂരിലെ ത്വക്ക് രോഗാശുപത്രി വളപ്പിലെ 20 ഏക്കര്‍ സ്ഥലത്ത് രണ്ട് ഘട്ടങ്ങളിലായാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുക.

സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ഗുണനിലവാരമുള്ള ചികില്‍സഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ഊന്നല്‍.എല്ലാത്തരം അവയവമാറ്റ ശസ്ത്രക്രിയകളും ഇവിടെ ലഭ്യമാക്കുന്നതോടെ ചികില്‍സാച്ചെലവ് മൂന്നിലൊന്നായി കുറയ്ക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

കിഫ്ബി സഹായത്തോടെ ഏകദേശം 617 കോടി രൂപ ചെലവഴിച്ചാണ് ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്.എട്ട് നിലകളിലായി നിര്‍മ്മിക്കുന്ന ഈ ആശുപത്രിയില്‍ 500-ലധികം കിടക്കകള്‍, അത്യാധുനിക ഐസിയു യൂണിറ്റുകള്‍, ഡയാലിസിസ് സെന്ററുകള്‍, ഓപ്പറേഷന്‍ തിയേറ്ററുകള്‍ എന്നിവ സജ്ജീകരിക്കും.

Tags: