അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിന് ചെലവ് ഒന്നരക്കോടി; ഫണ്ട് കണ്ടെത്തിയത് ദരിദ്രര്‍ക്കുള്ള വീട് നിര്‍മാണ ഫണ്ടില്‍ നിന്ന്

Update: 2025-11-01 10:21 GMT

തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കുന്ന സമ്മേളനത്തിന് ചെലവ് ഒന്നരക്കോടി രൂപ. അതിദരിദ്രര്‍ക്കുള്ള വീട് നിര്‍മാണ ഫണ്ടില്‍ നിന്നാണ് ഒന്നരക്കോടി രൂപ എടുത്തിരിക്കുന്നത്. വീട് നിര്‍മ്മാണത്തിന് ആദ്യം നീക്കി വച്ചത് 52.8 കോടി രൂപയാണ്. ഇതില്‍ നിന്നാണ് ഒന്നരക്കോടി വകമാറ്റിയത്.കേരളപ്പിറവി ദിനമായ ഇന്നാണ് രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വൈകീട്ട് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ നടന്‍ മമ്മൂട്ടി പങ്കെടുക്കും. പക്ഷെ മോഹന്‍ലാലും കമലഹാസനും ഉണ്ടാകില്ല. ദുബൈയില്‍ ഉള്ള മോഹന്‍ലാല്‍ വ്യക്തിപരമായ അസൗകര്യം അറിയിച്ചു. ചെന്നൈയില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ കമലഹാസനും വരില്ല.