ദേഷ്യത്തിൽ ചെയ്തുപോയതെന്ന് കുട്ടി; 16കാരനെ ഇന്ന് ജുവനൈൽ കോടതിയിൽ ഹാജരാക്കും

Update: 2025-01-30 02:56 GMT

തിരുവനന്തപുരം: സ്കൂൾ ബസിനുള്ളിൽ വച്ച് ഒൻപതാം ക്ലാസ് വിദ്യാർഥിയെ കുത്തിയ പ്ലസ് വൺ വിദ്യാർഥിയെ ഇന്ന് ജുവനൈൽ കോടതിയിൽ ഹാജരാക്കും.

പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ചെയ്തു പോയതാണ് എന്നായിരുന്നു കുട്ടിയുടെ മൊഴി. കുട്ടിയെ ഇന്നലെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇന്നലെ വൈകിട്ടാണ് സ്വകാര്യ സ്കൂളിലെ ബസിനുള്ളിൽ വച്ച് കുട്ടികൾ തമ്മിൽ വാക്കുതർക്കമുണ്ടായത്. ദേഷ്യം നിയന്ത്രിക്കാനാവാതെ വന്നതോടെ വിദ്യാർഥി ലാബ് ആവശ്യത്തിനായി കൊണ്ടുവന്ന ചെറിയ കത്തി ഉപയോഗിച്ച് മറ്റേ കുട്ടിയെ കുത്തുകയായിരുന്നു. സംഭവത്തിൽ കുട്ടിയെ പൂജപ്പുര ജുവനൈൽ ഹോമിലേക്ക് മാറ്റുമെന്നാണ് റിപോർട്ട്.

Tags: