ആശുപത്രിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ സ്വീകരിക്കാന്‍ നടത്തിയ ചെണ്ടമേളം വിവാദത്തില്‍

Update: 2025-03-22 07:54 GMT

വയനാട്: വയനാട് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ സ്വീകരിക്കാന്‍ നടത്തിയ ചെണ്ടമേളം വിവാദത്തില്‍. സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക്, ഒപിഡി ട്രാന്‍സ്‌ഫോര്‍മേഷന്‍, പിപി യൂണിറ്റ്, ലാബ് എന്നിവയുടെ ഉദ്ഘാടനത്തിന് എത്തിയ മന്ത്രിയെ സ്വീകരിക്കാനാണ് പടക്കം പൊട്ടിച്ചതും ചെണ്ടമേളം നടത്തിയതും. അത്യാഹിത വിഭാഗത്തോട് ചേര്‍ന്നുള്ള ആശുപത്രി വളപ്പിലായിരുന്നു ഈ സംഭവം അരങ്ങേറിയത്.

ഈ സമയം ആശുപത്രിയില്‍ രോഗികള്‍ ഉണ്ടായിരുന്നു. പ്രസംഗത്തില്‍ ആരോഗ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടുകയും സാധാരണഗതിയില്‍ ഇങ്ങനെ ഒരു നടപടി ഉണ്ടാകാറില്ലെന്നും പറഞ്ഞു.

Tags: