ന്യൂഡല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഭേദഗതിക്കൊരുങ്ങി കേന്ദ്രം. പദ്ധതിയുടെ പേര് മാറ്റുന്നതടക്കമുള്ള കാാര്യങ്ങളാണ് ഭോദഗതിയില്‍ ആലോചിക്കുന്നത്. സംസ്ഥാനവിഹിതം കൂടി ഉള്‍പ്പെടുത്താനും നീക്കമുണ്ട്. നിലവില്‍ തൊഴില്‍ ദിനങ്ങളുടെ എണ്ണം 100 ആണ്. തൊഴില്‍ ദിനങ്ങള്‍ 125 ആയി വര്‍ധിപ്പിക്കാനാണ് നിലവിലെ തീരുമാനം. ബില്ല് ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (എംഎന്‍ആര്‍ഇജിഎ) പകരമായി പാസാകുന്ന ഈ നിയമത്തിന്റെ പേര് ദി വിക്‌സിത് ഭാരത് - റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ഗ്യാരണ്ടി: വിബി - ജി റാം ജി ബില്‍, 2025 എന്നാണ്.
2005-ല്‍ നിലവില്‍ വന്ന എന്‍ആര്‍ജിഎ, 2009 ഒക്ടോബര്‍ 2 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം എന്ന് പുനര്‍നാമകരണം ചെയ്തു. ഇതു പ്രകാരം, അവിദഗ്ദ്ധ കായിക ജോലികള്‍ ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന പ്രായപൂര്‍ത്തിയായ അംഗങ്ങളുടെ ഓരോ ഗ്രാമീണ കുടുംബത്തിനും ഒരു സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 100 ദിവസത്തെ വേതന തൊഴില്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്.