വന്യജീവി ആക്രമണ പ്രതിരോധത്തിന് ഫണ്ട് അനുവദിക്കണമെന്നാവശ്യം, ഒഴിഞ്ഞുമാറി കേന്ദ്രം

Update: 2025-02-04 07:12 GMT

ന്യൂഡല്‍ഹി: വന്യജീവി ആക്രമണ പ്രതിരോധത്തിന് ഫണ്ട് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ മൗനം പാലിച്ച് കേന്ദ്രം. കേരളത്തിന്റെ ചോദ്യങ്ങളില്‍ നിന്നു ഒഴിഞ്ഞു മാറുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.

620 കോടിയുടെ സഹായമാണ് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ സാമ്പത്തിക വര്‍ഷത്തില്‍ 11.31 കോടി രുപ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും അതില്‍ നിന്നും മേല്‍പ്പറഞ്ഞ ആവശ്യത്തിന് ഉപയോഗിക്കുകയെന്നാണ് വനം മന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞത്. പാര്‍ലമെന്റില്‍ ഢീന്‍ കുര്യാക്കോസിന്റെ ചോദ്യത്തിനായിരുന്നു ഭൂപേന്ദ്ര യാദവിന്റെ മറുപടി.

Tags: