വഖ്ഫിനേക്കാള്‍ കൂടുതല്‍ സ്വത്ത് കത്തോലിക്കാ സഭക്ക്; ലേഖനം നീക്കി ഓര്‍ഗനൈസര്‍

Update: 2025-04-05 05:29 GMT

ന്യൂഡല്‍ഹി: വഖ്ഫിനേക്കാള്‍ കൂടുതല്‍ സ്വത്ത് കത്തോലിക്കാ സഭക്കാണെന്ന ലേഖനം മുക്കി ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. ഇന്നലെയാണ് ഓര്‍ഗനൈസറില്‍ കത്തോലിക്കാ സഭയുടെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്. വഖഫ് ബോര്‍ഡ് ആണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂ ഉടമയെന്നാണ് പൊതുധാരണ. എന്നാല്‍ ഇത് യഥാര്‍ഥ കണക്കുകള്‍ക്ക് എതിരാണെന്നും കത്തോലിക്കാ സഭയാണ് ഏറ്റവും വലിയ രണ്ടാമത്തെ ഭൂഉടമകളെന്നും ലേഖനത്തില്‍ പറയുന്നു.

കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി ഗോവ മുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ വരെ വ്യാപിച്ചുകിടക്കുന്നതാണെന്നും ഇതില്‍ ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രദേശങ്ങളും ഉള്‍ക്കൊള്ളുന്നുവെന്നും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.

Tags: