പാലച്ചിറയില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് അപകടം; വീട്ടമ്മ മരിച്ചു

Update: 2026-02-08 11:03 GMT

വര്‍ക്കല: പാലച്ചിറയില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. പാലച്ചിറ സ്വദേശിനി ലൈല (50)യാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ലൈലയുടെ ഭര്‍ത്താവിനും 12 വയസ്സുകാരനായ മകനും അപകടത്തില്‍ ഗുരുതര പരിക്കുണ്ട്.

ഇവര്‍ സഞ്ചരിച്ച കാര്‍ പാലച്ചിറ ഭാഗത്ത് വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മതിലില്‍ ഇടിച്ചു തകരുകയായിരുന്നു. വലിയ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടം നടന്ന ഉടന്‍ തന്നെ പരിക്കേറ്റവരെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ലൈലയുടെ ജീവന്‍ രക്ഷിക്കാനായില്ല.

Tags: