യാത്രക്കാരുടെ ജീവന്‍വെച്ച് ബസ് ഡ്രൈവറുടെ അതിക്രമം; ബസുകള്‍ കൂട്ടിയിടിപ്പിച്ചു

Update: 2025-12-19 11:50 GMT

കോഴിക്കോട്: യാത്രക്കാരുള്ള ബസുമായി ഡ്രൈവറുടെ അതിക്രമം. മനഃപൂര്‍വ്വം മറ്റു ബസുകളില്‍ കൂട്ടിയിടിപ്പിച്ചു. ഫറോക്ക്-മെഡിക്കല്‍ കോളേജ് റൂട്ടില്‍ ഓടുന്ന ഗ്രീന്‍സ് ബസ്സാണ് മറ്റു രണ്ടു ബസുകളില്‍ ഇടിപ്പിച്ചത്. മാനാഞ്ചിറയില്‍ വെച്ചാണ് ഫറോക്ക് റൂട്ടില്‍ ഓടുന്ന ഗ്രീന്‍സ് ബസ് കീര്‍ത്തന ബസിനെ ഇടിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ സമീപം നിര്‍ത്തിയിട്ട മറ്റൊരു ബസ്സിലും കീര്‍ത്തന ബസ് പോയി ഇടിച്ചു. രണ്ടു ബസുകളിലും യാത്രക്കാരുള്ളപ്പോഴാണ് സംഭവം. അപകടമുണ്ടാക്കിയ ശേഷവും ബസ് സര്‍വീസ് നടത്തി. സംഭവത്തില്‍ ടൗണ്‍ പോലിസില്‍ പരാതി നല്‍കി.