നിർമ്മാണത്തിൽ ഇരിക്കുന്ന മേൽപ്പാലത്തിലെ ഗർഡറുകൾ തകർന്ന് വീണ സംഭവം: ഉദ്യോഗസ്ഥരും കരാറുകാരും ചേർന്നുള്ള അഴിമതി

Update: 2025-03-03 16:09 GMT

ആലപ്പുഴ: ആലപ്പുഴ വിജയ് പാർക്കിന് സമീപംദേശീയ പാതയുടെ ഭാഗമായനിർമ്മാണത്തിലിരിക്കുന്ന മേൽപ്പാലത്തിലെ ഗർഡറുകൾ തകർന്നു വീണത് ഉദ്യോഗസ്ഥരും കരാറുകാരും ചേർന്നുള്ള അഴിമതിയുടെ ദാരുണഫലമായി ആണെന്ന് എസ്ഡിപിഐ ആലപ്പുഴ ജില്ലാ പ്രസിഡൻ്റ്കെറിയാസ്ആരോപിച്ചു.മേൽപ്പാലത്തിലെ നാല് ഗർഡറുകളാണ് തകർന്നു വീണത് എന്നത് തന്നെ നിർമ്മാണത്തിലെ അപാകതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.കരാറുകാരും ഉദ്യോഗസ്ഥരരും തമ്മിലുള്ള ഒത്തുകളിയാണ് ഇത്തരം അഴിമതികളുടെ പിന്നിൽ, ഗുണമേന്മകുറഞ്ഞ മെറ്റീരിയലുകൾ ആണ് ഉപയോഗിച്ചത് എന്നതാണ് പ്രാഥമിക വിലയിരുത്തൽ വിഷയത്തിൽ കൃത്യമായ അന്വേഷണം നടക്കേണ്ടതുണ്ട് എന്നും കെ റിയാസ് പറഞ്ഞു. ആലപ്പുഴ ബീച്ച് പോലെ വിദേശികളും സ്വദേശികളുമായ വിനോദ സഞ്ചാരികൾ ധാരാളം വന്ന് പോകുന്ന പ്രദേശത്ത് ഇത്തരം അപകടങ്ങൾ ഉണ്ടാവുന്നത് വലിയ ദുരന്തങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ടാകുന്നതാണ് അതിനാൽ തന്നെ ജനവാസ മേഖലകളിലെ നിർമാണത്തിലിരിക്കുന്ന മുഴുവൻ ഗർഡറുകളുടെയുംതൂണുകളുടെയുമൊക്കെ ഗുണ നിലവാരം പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും, കുറ്റക്കാരായ ഉദ്യോഗസ്ഥരുടെപേരിൽനടപടിയെടുക്കുകയും കരാറുകാരുടെ കരാർ റദ്ധ് ചെയ്യണമെന്നും കെ റിയാസ് ആവിശ്യപ്പെട്ടു.