വി കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയ ആളുടെ ബൈക്ക് കത്തിച്ചു

Update: 2026-01-27 04:22 GMT

പയ്യന്നൂര്‍: ധന്‍രാജ് രക്തസാക്ഷി ഫണ്ടില്‍ തിരിമറി നടന്നെന്ന് വെളിപ്പെടുത്തല്‍ നടത്തിയ വി കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയ ആളുടെ ബൈക്ക് കത്തിച്ചു. പ്രസന്നന്‍ എന്നയാളുടെ ബൈക്കാണ് കത്തിച്ചത്. പ്രസന്നന്റെ നേതൃത്വത്തില്‍ ആയിരുന്നു ഇന്നലെ വി കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയത്. ബൈക്ക് കത്തിച്ചതിനെതിരെ പ്രസന്നന്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ആര്‍ക്കെതിരെയും ആരോപണം ഉയര്‍ത്തിയിട്ടില്ല. ഇന്ന് രാവിലെയാണ് ബൈക്ക് കത്തിയ നിലയില്‍ കണ്ടെത്തിയതെന്നും പയ്യന്നൂര്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയെന്നും പ്രസന്നന്‍ പറഞ്ഞു. സിസിടിവികള്‍ അടക്കം പരിശോധിച്ച് പോലിസ് അന്വേഷണം നടത്തും.