ബാറില്‍ വച്ചുണ്ടായ തര്‍ക്കം; സഹോദരങ്ങള്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി
തിരുവനന്തപുരം: മുക്കോലയില്‍ സഹോദരങ്ങള്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. ബാറില്‍ വച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. തിരുവല്ലം വണ്ടിത്തടം സ്വദേശി സുമന്‍(38)ആണ് കൊല്ലപ്പെട്ടത്. സഹോദരങ്ങളായ അച്ചു എസ് ബാബു, സൂര്യജിത്ത് അനന്ദു എന്നിവരാണ് സുമനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്. കഴക്കൂട്ടം ഇഞ്ചിവിള ബൈപാസ് റോഡില്‍ മുക്കോലയിലെ ബാറിലാണ് സംഭവം.
ഇന്നലെ രാത്രി 12:45നാണ് സംഭവം. മുക്കോല ബാറില്‍ രണ്ട് സഹോദരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇത് കണ്ട ഇവരുടെ സുഹൃത്ത് കൂടിയായ സുമന്‍ ഇടപെടുകയായിരുന്നു. ഒടുവില്‍ സഹോദരങ്ങള്‍ ചേര്‍ന്ന് സുമനെ മര്‍ദിക്കുകയായിരുന്നു. ആദ്യം ബാറില്‍ വെച്ചും പിന്നീട് റോഡില്‍ വെച്ചുമാണ് യുവാക്കള്‍ മര്‍ദിക്കുന്നത്. അവശ നിലയിലായ സുമനെ റോഡില്‍ ഉപേക്ഷിച്ച് ഇവര്‍ കടന്നുകളഞ്ഞു. ഇതിനിടെ അതുവഴി വന്ന കാര്‍ യാത്രികന്‍ സുമനെ വിഴിഞ്ഞം ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ സുമന്റെ സഹോദരങ്ങളായ അച്ചു എസ് ബാബു, സൂര്യജിത്ത് അനന്ദു എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.