താനൂര്‍: ബ്ലോക്കോഫീസിന് സമീപം പാലക്കാവളപ്പില്‍ പരേതരായ അലവിക്കുട്ടി-ചെറീവി ദമ്പതികളുടെ മകന്‍ ബഷീര്‍ (54) ഖത്തീഫില്‍ നിര്യാതനായി. ഇരുപത്തിയഞ്ചു വര്‍ഷത്തോളമായി ഖത്തീഫില്‍ ഇലക്ട്രോണിക്‌സ് വാച്ച് റിപ്പയറിങ് മേഖലയില്‍ ജോലി ചെയ്യുന്ന ബഷീര്‍ ബുധനാഴ്ച അനാരോഗ്യം മൂലം ചികിത്സ തേടിയെങ്കിലും വൈകിട്ട് ഖത്തീഫ് സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഭാര്യ:ഉമ്മു ഹബീബ. മക്കള്‍ : ജമീല, നജ ബഷീര്‍. മരുമക്കള്‍ :മുഹമ്മദ് ഷഫീഖ്.
ഖത്തീഫ് സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടില്‍ എത്തിച്ചു മറവ് ചെയ്യുമെന്ന് ഖത്തീഫ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ് കാരാട്, കണ്‍വീനര്‍ ലത്തീഫ് പരതക്കാട് എന്നിവര്‍ അറിയിച്ചു.