റിസോര്‍ട്ടിലെ ടെന്റ് പൊളിഞ്ഞ് വീണ് യുവതി മരിച്ച സംഭവം; റിസോര്‍ട്ട് മാനേജരും സൂപ്പര്‍വൈസറും അറസ്റ്റില്‍
കല്‍പ്പറ്റ: വയനാട് 900 കണ്ടിയിലെ റിസോര്‍ട്ടില്‍ ടെന്റ് പൊളിഞ്ഞ് വീണ് യുവതി മരിച്ച സംഭവത്തില്‍ റിസോര്‍ട്ട് മാനേജരും സൂപ്പര്‍വൈസറും അറസ്റ്റില്‍. മാനേജര്‍ സ്വച്ഛന്ത്, സൂപ്പര്‍വൈസര്‍ അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.
മലപ്പുറം സ്വദേശിയായ നിഷ്മ(24)യാണ് കഴിഞ്ഞ ദിവസം മരിച്ചത്. റിസോര്‍ട്ടിന് അനുമതി ഇല്ല എന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. മേപ്പാടി സിഐ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്ത് പരിശോധന നടത്തി. ടെന്റ് സ്ഥാപിക്കുന്ന ഷെഡിന്റെ തൂണുകള്‍ ദ്രവിച്ച നിലയിലാണ്. രണ്ടുവര്‍ഷം മുമ്പ് റിസോര്‍ട്ടിന്റെ ലൈസന്‍സ് കാലാവധി അവസാനിച്ചതാണെന്നും പ്രവര്‍ത്തന അനുമതി ഇല്ലെന്നുമാണ് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുന്നത്.