സിഖ് മതനേതാക്കളും പഞ്ചാബ് സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷം; ആഭ്യന്തര മതകാര്യങ്ങളില്‍ ഇടപെടുന്നത് നിര്‍ത്തണമെന്ന് സിഖ് മത നേതാക്കള്‍

Update: 2025-12-29 05:59 GMT

പഞ്ചാബ്: സിഖ് മതനേതാക്കളും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി. സിഖുകാരുടെ ആഭ്യന്തര മതകാര്യങ്ങളില്‍ ഇടപെടുന്നത് നിര്‍ത്തണമെന്ന് സിഖ് മതനേതാക്കള്‍ സംസ്ഥാനത്തെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനോട് ആവശ്യപ്പെടുകയും 'പന്തക്' പാരമ്പര്യങ്ങള്‍ക്കനുസൃതമായി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമായി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

സിഖ് മതത്തിന്റെ അഞ്ച് വിശുദ്ധ സിംഹാസനങ്ങളുടെ തലവന്മാരായ അഞ്ച് സിഖ് സാഹിബുമാര്‍ ഞായറാഴ്ച അകാല്‍ തഖ്ത് സാഹിബ് സെക്രട്ടേറിയറ്റില്‍ സരൂപുകളെ കാണാതാവല്‍, സിഖ് വിഷയങ്ങളില്‍ സിനിമകള്‍ നിര്‍മ്മിക്കല്‍, ഗുരുദ്വാരകള്‍ക്ക് പുറത്ത് ആനന്ദ് കരാജ് (സിഖ് വിവാഹങ്ങള്‍) നടത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിര്‍ണായക യോഗം ചേര്‍ന്നു.

ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്ജിപിസി) സിഖുകാരുടെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു മതസംഘടനയാണെന്ന് മതനേതാക്കള്‍ വ്യക്തമായി പ്രസ്താവിച്ചു. ഇന്ത്യന്‍ ഭരണഘടന പ്രകാരം, ഒരു സര്‍ക്കാരിനും ഒരു മതത്തിന്റെയും ആഭ്യന്തര കാര്യങ്ങളില്‍ നേരിട്ടോ അല്ലാതെയോ ഇടപെടാന്‍ കഴിയില്ല. എസ്ജിപിസിയുടെ അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അവര്‍ പറഞ്ഞു.

Tags: