''ലവ് ജിഹാദ്'' ആരോപിച്ച് മുസ്‌ലിം വീടുകള്‍ക്ക് തീയിട്ടു(വീഡിയോ)

Update: 2025-07-08 05:37 GMT

ഭീവാനി: ''ലവ് ജിഹാദ്'' ആരോപിച്ച് ഹിന്ദുത്വര്‍ മുസ്‌ലിം വീടുകള്‍ക്ക് തീയിട്ടു. ഹരിയാനയിലെ ഭീവാനിയിലെ ധാനി മഹു ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം. ഒരു ഹിന്ദു പെണ്‍കുട്ടി മുസ്‌ലിം യുവാവിനൊപ്പം ഒളിച്ചോടിയതിനെയാണ് ഹിന്ദുത്വര്‍ ലവ് ജിഹാദെന്ന് പ്രചരിപ്പിച്ചത്. മുസ്‌ലിം വീടുകളിലെ സാധനങ്ങള്‍ മോഷ്ടിക്കുകയും തീയിടുകയുമായിരുന്നു എന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ചുറ്റികകളും വാളുകളുമായാണ് മുഖംമൂടിയിട്ട ഹിന്ദുത്വ സംഘം മുസ്‌ലിം വീടുകളില്‍ എത്തിയത്. ഏകദേശം 20 മിനുട്ടാണ് ആക്രമംണ നടത്തിയത്. പ്രദേശത്ത് കൂടുതല്‍ പോലിസിനെ വിന്യസിച്ചു.