കാഞ്ഞങ്ങാട്: തീവണ്ടി യാത്രയ്ക്കിടെ അബോധാവസ്ഥയിലായ കുട്ടി മരിച്ചു. ഉശിലാംപെട്ടി മെയ്ക്കിലാംപ്പെട്ടി സ്വദേശി സാറാ ചെല്ലനാണ് (10) മരിച്ചത്. ദാദര്‍-തിരുനെല്‍വേലി എക്‌സ്പ്രസില്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ അമ്മ മായാവനം ചെല്ലനൊപ്പം മുംബൈ രോഹയില്‍നിന്ന് മധുരയിലേക്ക് യാത്രചെയ്യുന്നതിനിടെ കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍വെച്ചാണ് സംഭവം. വായിലൂടെ രക്തം വന്ന കുട്ടിയെ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
മുംബൈയില്‍ താമസിച്ചുവരുന്ന ഇവര്‍ കുട്ടിയുടെ ചികിത്സാര്‍ത്ഥം നാട്ടിലേക്ക് വരികയായിരുന്നെന്ന് അമ്മ വെളിപ്പെടുത്തി. മുംബൈയിലെ ആശുപത്രിയില്‍ കുട്ടിയെ പ്രമേഹരോഗത്തിന് ചികിത്സിച്ചതിന്റെ രേഖകള്‍ അമ്മ പോലിസിനെ കാണിച്ചു.