പത്തുവയസ്സുകാരനെ കഴുത്തറുത്തുകൊന്നു; താന്ത്രിക ചടങ്ങുകള്‍ക്കായി ബലി നല്‍കിയതെന്ന് ആരോപണം
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ പത്തുവയസ്സുകാരനെ കഴുത്തറുത്തുകൊന്നു. തുടര്‍ന്ന് മൃതദേഹം പൂന്തോട്ടത്തില്‍ കുഴിച്ചിട്ടു. ബറേലി സ്വദേശിയാണ് കൊല ചെയ്യപ്പെട്ടത്. കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ കുട്ടിയുടെ തലയും ഒരു കൈയും കാണാനില്ല.
കുട്ടിയെ താന്ത്രിക ചടങ്ങുകള്‍ക്കായി മറ്റൊരു കുടുംബം ബലി നല്‍കിയെന്നാണ് കരുതുന്നത്. സംഭവത്തില്‍ പോലിസ് നാലുപേരെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ കൈയും തലയും സമീപത്തെ കുളത്തില്‍ എറിഞ്ഞുവെന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി. പോലിസ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.