വെടിക്കെട്ടിനിടെ ഗുണ്ട് പൊട്ടിത്തെറിച്ച് പത്തുപേര്‍ക്ക് പരിക്ക്

Update: 2026-01-22 16:47 GMT

ത്യശൂര്‍: ചെങ്ങാലൂര്‍ പള്ളിയിലെ വെടിക്കെട്ടിനിടെ ഗുണ്ട് പൊട്ടിത്തെറിച്ച് അപകടം. തിരുനാള്‍ പ്രദക്ഷിണത്തിലേക്ക് വീണ ഗുണ്ട് പൊട്ടിത്തെറിച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 10 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കൊടകര, അങ്കമാലി, വെണ്ടോര്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. ചെങ്ങാലൂര്‍ ലാസ്റ്റ് കപ്പേളക്കു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നടത്തിയ വെടിക്കെട്ടിനിടേയാണ് അപകടം