മെക്‌സിക്കോയില്‍ ചെറുവിമാനം തകര്‍ന്നുവീണ് പത്ത് മരണം(വീഡിയോ)

Update: 2025-12-16 05:43 GMT

മെക്‌സിക്കോ സിറ്റി: ലാന്‍ഡിങ് നടത്താന്‍ ശ്രമിക്കുന്നതിനിടെ സെന്‍ട്രല്‍ മെക്‌സിക്കോയില്‍ ചെറുവിമാനം തകര്‍ന്നുവീണ് പത്ത് മരണം. മെക്‌സിക്കോ സിറ്റിയില്‍ നിന്ന് ഏകദേശം 31 മൈല്‍ (50 കിലോമീറ്റര്‍) പടിഞ്ഞാറ്, ടോളൂക്ക വിമാനത്താവളത്തില്‍ നിന്ന് മൂന്ന് മൈല്‍ (5 കിലോമീറ്റര്‍) അകലെയുള്ള വ്യാവസായിക മേഖലയായ സാന്‍ മാറ്റിയോ അറ്റെന്‍കോയിലാണ് അപകടം നടന്നത്. മെക്‌സിക്കോയുടെ പസഫിക് തീരത്ത് അകാപുള്‍കോയില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്.

എട്ട് യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം ഒരു ഫുട്‌ബോള്‍ മൈതാനത്ത് ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും അടുത്തുള്ള വ്യാപാര സ്ഥാപനത്തിന്റെ മെറ്റല്‍ മേല്‍ക്കൂരയില്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.

Tags: