ബാംഗ്ലൂര്‍ സര്‍വകലാശാലയില്‍ ജാതിവിവേചനം?; പത്ത് ദലിത് പ്രഫസര്‍മാര്‍ ഭരണപരമായ ചുമതലകള്‍ ഒഴിഞ്ഞു

Update: 2025-07-04 03:06 GMT
ബാംഗ്ലൂര്‍ സര്‍വകലാശാലയില്‍ ജാതിവിവേചനം?; പത്ത് ദലിത് പ്രഫസര്‍മാര്‍ ഭരണപരമായ ചുമതലകള്‍ ഒഴിഞ്ഞു

ബംഗളൂരു: ജാതി വിവേചനത്തെ തുടര്‍ന്ന് ബംഗളൂരു സര്‍വകലാശാലയിലെ 10 ദലിത് പ്രഫസര്‍മാര്‍ ഭരണപരമായ ചുമതലകള്‍ ഒഴിഞ്ഞു. ഭരണപരമായ ചുമതലകള്‍ നല്‍കുന്നതില്‍ വിവേചനമുണ്ടെന്നാണ് പ്രഫസര്‍മാര്‍ പറയുന്നത്. അംബേദ്കര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ പ്രഫ.സി സോമശേഖര്‍, സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ ഡയറക്ടര്‍ പി സി നാഗേഷ്, പിഎം ഉഷ കോര്‍ഡിനേറ്റര്‍ വി സുദേഷ്, വിദൂര വിദ്യാഭ്യാസ ഡയറക്ടര്‍ ബി എല്‍ മുരളീധര്‍ അടക്കമുള്ള പ്രമുഖരാണ് അധിക ചുമതലകള്‍ ഒഴിഞ്ഞത്. മുന്‍കാലങ്ങളില്‍ പ്രധാന ചുമതലകള്‍ നല്‍കാറുണ്ടെന്നും ഇപ്പോള്‍ പേരിന് മാത്രമുള്ള ചുമതലകളാണ് നല്‍കുന്നതെന്നും പ്രഫസര്‍മാര്‍ ചൂണ്ടിക്കാട്ടി.

Similar News