പരോള്‍ തടവുകാരന്റെ അവകാശം: എം വി ഗോവിന്ദന്‍

Update: 2025-01-01 07:52 GMT

തിരുവനന്തപുരം: പരോള്‍ തടവുകാരന്റെ അവകാശമാണെന്നും അതൊന്നും സിപിഎമ്മിനെ ബാധിക്കുന്ന വിഷയമല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കൊടി സുനിക്ക് പരോള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് നടക്കുന്ന ഭരണ-പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെയാണ് പ്രതികരണം. കൊടി സുനിയുടെ പരോള്‍ എന്നത് അപരാധമാണോ അല്ലയോ എന്നൊന്നും ഇപ്പോള്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊലക്കേസ് പ്രതിയുടെ വീട്ടില്‍ ഗൃഹപ്രവേശനത്തിനു പോയതില്‍ ഒരു തെറ്റുമില്ലെന്നും അത് സാമാന്യ മര്യാദയുടെ ഭാഗമാണെന്നും ഗോവിന്ദന്‍ പറഞ്ഞു. വിഷയത്തില്‍ പാര്‍ട്ടി നേതാക്കള്‍ ഒരു തെറ്റും ചെയ്തുവെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Tags: